97ൻറെ നിറവിൽ ആനച്ചൽ ഗവ യുപി സ്കൂൾ

­ആനച്ചൽ :ആനച്ചൽ ഗവ യുപി സ്കൂളിലെ തൊണ്ണൂറ്റിയേഴാം വാർഷികാഘോഷം വാമനപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ദേവദാസ് ഉദ്ഘാടനം ചെയ്തു.

1922 ആരംഭിച്ച സ്കൂളിൻറെ പ്രവർത്തനങ്ങൾ ഇന്ന് മാതൃകാപരമാണ്. വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും എൻഡോവ്മെൻറ് വിതരണവും നടന്നു. കൂടാതെ നെടുമ്പറമ്പ് ഇറത്തി സീന സദനത്തിൽ കെ ഗോപിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ധനസഹായം കളമച്ചൽ കൈത്തറി സഹകരണ സംഘത്തിലെ ഒരു തൊഴിലാളിക്ക് നൽകി ആദരിച്ചു.

സ്കൂൾ പിടിഎ പ്രസിഡന്റ്‌ എസ്.കെ ലെനിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജയിംസ് കെ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബി സന്ധ്യ എൻഡോവ്മെൻറ് വിതരണം നടത്തി. വാർഡ് മെമ്പർ ദീപു.വി എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. പാലക്കാട് ചിറ്റൂർ ഗവൺമെൻറ് കോളേജ് അസിസ്റ്റൻറ് പ്രൊഫസർ ഡോ ഷിനുജാമോൾ എച്ച് എൻ, ശകുന്തള, ജയകുമാർ, ശ്രീകുമാർ എസ് തുടങ്ങിയവർ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് ഇന്ദിര വി സ്വാഗതമാശംസിച്ചു ചടങ്ങിൽ സീനിയർ അസിസ്റ്റൻറ് മോഹനൻനായർ കൃതജ്ഞത രേഖപ്പെടുത്തി. വൈകുന്നേരം നാലര മണി മുതൽ പ്രശസ്ത മജീഷ്യൻ സന്തോഷ് കിളിമാനൂർ അവതരിപ്പിച്ച മാജിക് ഷോ കുട്ടികൾക്ക് അത്ഭുതമായി.തുടർന്ന് മഞ്ജീരധ്വനി നൃത്തസന്ധ്യയും നടന്നു.