അമിത വേഗതയിൽ വന്ന ബൈക്ക് ഓട്ടോയിൽ ഇടിച്ചു ഓട്ടോ ഡ്രൈവർ തൽക്ഷണം മരിച്ചു.

കരകുളം : അമിത വേഗതയിൽ വന്ന ബൈക്ക് ഓട്ടോയിൽ ഇടിച്ചു ഓട്ടോ ഡ്രൈവർ തൽക്ഷണം മരിച്ചു. കരകുളം വഴയില ക്രൈസ്നഗർ തെറ്റിക്കുഴി വീട്ടിൽ പരേതനായ യെസക്കിയേലിന്റെയും ജ്ഞാനമ്മയുടെയും മകൻ സജി (42)ആണ് മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരം ഏഴ് മണിക്ക് നെട്ടയം -കാച്ചാണി റോഡിൽ വെച്ചാണ് അപകടം ഉണ്ടായത്. കാച്ചാണി ജംഗ്ഷനിൽ നിന്നും സ്ത്രീകളെ ഇടിച്ച ശേഷം നിർത്താതെ അമിത വേഗതയിൽ വന്ന ബൈക്ക് ഓട്ടോയുടെ പുറകിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറിയുകയും സജി തൽക്ഷണം മരണപ്പെട്ടു. ബൈക്ക് യാത്രക്കാരായ പ്രാവച്ചമ്പലം സ്വദേശികളായ യുവാക്കളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണപ്പെട്ട സജിയുടെ ബോഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോർച്ചറിയിൽ ആണ്. ഇന്ന് രാവിലെ പോസ്റ്റ്‌ മോർട്ടത്തിന് ശേഷം ഉച്ചയോട് കൂടി വീട്ടുവളപ്പിൽ സംസ്‌ക്കരിക്കും. സജിയുടെ ഭാര്യ വിനിത കുറച്ചു നാളുകളായി അകന്ന് താമസിക്കുകയാണ്. സജിത്ത്, വീണ എന്നിവർ മക്കൾ ആണ്.