കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് മകൾ മരിച്ചു, അമ്മ ഗുരുതരാവസ്ഥയിൽ .

നെടുമങ്ങാട് : കെ.എസ്.ആർ.ടി.സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് മകൾ മരിച്ചു, അമ്മ ഗുരുതരാവസ്ഥയിൽ . കല്ലറ കുറുമ്പയം കന്യാരുകുഴി ആശാഭവനിൽ ചരിത്ര വിജയ് (18) ആണ് മരിച്ചത് . കൂടെയുണ്ടായിരുന്ന ചരിത്രയുടെ അമ്മ ആശാറാണിയെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നു വൈകുന്നേരം നാലുമണിയോടുകൂടി നെടുമങ്ങാട് വാളിക്കോട് വെച്ചാണ് അപകടം. വിതുര  ഡിപ്പോയിൽ നിന്നുള്ള  കെഎസ്ആർടിസി ബസ്സും അമ്മയും മകളും സഞ്ചരിച്ച സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു.
ചരിത്രയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോർച്ചറിയിൽ.