വാഹന അപകടത്തിൽ യുവാവ് മരണപ്പെട്ടു

പാലോട് : വാഹന അപകടത്തിൽ യുവാവ് മരണപ്പെട്ടു. പാലോട് ആഷിക് എന്റർപ്രൈസസ് ഉടമയായ ഹുസൈന്റെയും സജിനയുടെയും മകൻ ആഷിക് (22)ആണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് പാലോട് കരിമൺ കോടിനടുത്തു വെച്ച് ആഷിക് സഞ്ചരിച്ച ബുള്ളറ്റ് തമിഴ്നാട് രജിസ്‌ട്രേഷൻ ലോറിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. രണ്ടു മക്കൾ ഉണ്ടായിരുന്ന ഹുസൈൻ-സജിന ദമ്പതികളുടെ ഒരു മകൻ പനി ബാധിച്ചു മൂന്ന് വർഷം മുൻപ് മരണപ്പെട്ടിരുന്നു. മൃതദേഹം ഇപ്പോൾ തിരുവനന്തപുരം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ ആണ്. കബറടക്കം നാളെ പെരിങ്ങമ്മല പാപ്പനംകോട് ജുമാമസ്ജിദിൽ നടക്കും.