വാഴക്കുലയുമായി വന്ന വാഹനം നിയന്ത്രണം വിട്ട് സ്കൂട്ടറിനു മുകളിലേക്ക്. യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

ചുള്ളിമാനൂർ :തെങ്കാശിയിൽ നിന്നും വാഴക്കുല നിറച്ചു വന്ന വാഹനം ചുള്ളിമാനൂർ കൊച്ചു ആട്ടുക്കാൽ വളവിൽ വെച്ച് നിയന്ത്രണം വിട്ട് സ്കൂട്ടറിന് മുകളിലേക്ക് മറിഞ്ഞു. മറിയുന്ന സമയം സ്കൂട്ടർ വാഹനത്തിന് അടിയിൽപ്പെടുകയായിരുന്നു. ഉടൻ യാത്രക്കാരൻ ചാടി മാറിയത് കൊണ്ട് ജീവൻ രക്ഷിക്കാനായി. യാത്രക്കാരന് പരിക്കില്ലെങ്കിലും സ്കൂട്ടർ പൂർണമായും നശിച്ചു.