അടൂർ പ്രകാശ് അരുവിക്കരയിൽ പര്യടനം നടത്തി

അരുവിക്കര :യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. അടൂർ പ്രകാശ് അരുവിക്കര മണ്ഡലത്തിൽ പര്യടനം നടത്തി. ഇന്ന് നഗരസഭയിലെ സ്വീകരണ പര്യടനം രാവിലെ ഏഴിന് നെടുമങ്ങാട് കോയിക്കൽ ക്ഷേത്രനടയിൽ ആരംഭിക്കും. കരകുളം, വട്ടപ്പാറ മേഖലകൾ ഉൾപ്പടെ നൂറോളം സ്വീകരണ കേന്ദ്രങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്. രാത്രി എട്ടിന് മന്നൂർക്കോണം മുള്ളുവേങ്ങാമൂട്ടിൽ സമാപിക്കും.