അടൂർ പ്രകാശ് വർക്കലയിൽ പര്യടനം നടത്തി

വർക്കല: യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് വർക്കല മേഖലയിൽ പര്യടനം നടത്തി. രാവിലെ 9ന് വെട്ടൂർ ഗ്രാമപഞ്ചായത്തിലെ വിളബ് ഭാഗത്തു നിന്നാണ് സ്ഥാനാർത്ഥി പര്യടനം ആരംഭിച്ചത്.വർക്കല കഹാർ പര്യടനം ഉദ്ഘാടനം ചെയ്തു.ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ,വൈസ് പ്രസിഡന്റ് പി.എം ബഷീർ,വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അസിം ഹുസൈൻ,യു.ഡി.എഫ് ചെയർമാൻ ബി.ധനപാലൻ,അഡ്വ.ഇ.റിഹാസ്, അഡ്വ.ബി.ഷാലി, സൊണാൾജ്, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി കല്ലമ്പലം നബീൽ, ബി.എസ് അനൂപ്,കെ.ഷിബു
എന്നിവരും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു. നഗരസഭ , ഇടവ ഗ്രാമപഞ്ചായത്ത്,ഇലകമൺ പഞ്ചായത്ത് എന്നിവിടങ്ങളിലും പര്യടനം നടത്തി.രാത്രി പത്തോടെ ഇലകമണിലെ മലവിളയിലാണ് പര്യടനം സമാപിച്ചത്.