കാട്ടാക്കടയിൽ അടൂർ പ്രകാശിന്റെ വാഹന പര്യടനം

കാട്ടാക്കട : അഡ്വ.അടൂർ പ്രകാശിന്റെ വാഹന പര്യടനം കാട്ടാക്കട നിയോജക മണ്ഡലത്തിലെ പുളിയറക്കോണത്ത് നിന്ന് രാവിലെ തുടക്കമായി. മുൻ കെപിസിസി തെന്നല ബാലകൃഷ്ണപിള്ള ഉദ്ഘാനം ചെയ്തു. രാജ്യത്തെ വർഗ്ഗീയ ഫാസിസ്റ്റു ശക്തികളിൽ നിന്നും ഭാരതത്തെ രക്ഷിക്കുവാൻ കോൺഗ്രസ്സിനു മാത്രമേ കഴിയൂവെന്നും സി പി എം സംസ്ഥാനത്ത് നടത്തുന്ന കൊലപാതകങ്ങൾക്ക് കണക്ക് പറയേണ്ടി വരുമെന്നും തെന്നല ബാലകൃഷ്ണപിള്ള കൂട്ടി ചേർത്തു. കാട്ടാക്കട ബ്ലോക്കിൽ അൻപതോളം കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. കർഷകരും കർഷക തൊഴിലാളികളും ഉള്ള പര്യടനമേഖലയിൽ ചിലർ സ്ഥാനാർത്ഥിക്ക് കാർഷിക വിളകൾ സമ്മാനിച്ചു. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ ബൈക്ക് റാലിയും ഉണ്ടായിരുന്നു. ഉദ്ഘാടന സമ്മേളനത്തിൽ, മീഡിയാ കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ പാലോട് രവി , കരകുളം കൃഷ്ണപിള്ള, വർക്കല കഹാർ ,എൻ. ശക്തൻ, നെയ്യാറ്റികരസനൽ, ശ്യാംകുമാർ, എം. മണികണ്ഠൻ, മലയിൻകീഴ്‌ വേണുഗോപാൽ, , ബാബു കുമാർ, തോന്നക്കൽ ജമാൽ തുടങ്ങിയവർ സംസാരിച്ചു.