അടൂർ പ്രകാശിന്റെ റോഡ് ഷോ ശ്രദ്ധേയമായി

ഇന്ന് രാവിലെ 9 മണിക്ക് ആറ്റിങ്ങലിൽ നിന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ റോഡ്‌ഷോയോടെ ആരംഭിച്ച യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശിന്റെ ഇന്നത്തെ പര്യടനം വെഞ്ഞാറമൂട് വെമ്പായം വഴി നെടുമങ്ങാട് സമാപിച്ചു. തുടർന്ന് അരുവിക്കര എംഎൽഎ ശബരിനാദിനൊപ്പം അരുവിക്കര മണ്ഡലത്തിൽ റോഡുഷോ സംഘടിപ്പിച്ചു. അതിനുശേഷം മലയിൻകീഴിൽ കൊട്ടിക്കലാശത്തിൽ പങ്കെടുത്തു. ആറ്റിങ്ങലിൽ നടന്ന കൊട്ടിക്കലാശത്തിൽ യുവതി യുവാക്കളുടെ വലിയ പങ്കാളിത്തം ശ്രദ്ധേയമായി.

 

അടൂർ പ്രകാശിന്റെ പ്രചാരണാർത്ഥം കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തീരദേശ റോഡ് ഷോ നടത്തി. അഞ്ചുതെങ് നെടുങ്കണ്ടം മുതൽ താഴംപള്ളി വരെ യു.ഡി.എഫ് കമ്മറ്റി ചെയർമാൻ എം.എ ലത്തീഫ്, ക്രിസ്റ്റി സൈമൺ, നെൽസൻ, മണ്ഡലം പ്രസിഡന്റ്‌ ഷെറിൻ, ഇളമ്പ ഉണ്ണികൃഷ്ണൻ, ജോസ് നിക്കോളാസ് തുടങ്ങിയവർ പങ്കെടുത്തു.