തീരദേശ മേഖലയിൽ ആവേശമായി അടൂർ പ്രകാശ്

അഞ്ചുതെങ്ങ് : തീരദേശ മേഖലയിൽ ആവേശത്തിന്റെ അലകടൽ തീർത്താണ് ഇന്ന് ചിറയിൻകീഴ് നിയമസഭ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശിന്റെ തീരദേശ റോഡ്ഷോ കടന്ന് പോയത്. യു.ഡി.എഫ് പ്രവർത്തകർ വലിയ ആത്മവിശ്വാസത്തിലാണുള്ളത്. എന്നാൽ അതിലേറെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സാധാരണക്കാരായ വൻജനാവലിയാണ് സ്ഥാനാർഥിയെ സ്വീകരിക്കാനും അഭിവാദ്യമർപ്പിക്കാനും പാതയോരങ്ങളിൽ തടിച്ചുകൂടിയിരുന്നത്.

രാവിലെ 8 മണിയ്ക്ക് തുമ്പയിൽ നിന്നും ആരംഭിച്ച പര്യടനം മറിയനാട്‌ ,പെരുമാതുറ,അഞ്ചുതെങ്ങ് വഴി വക്കത്തും തുടർന്ന് വെമ്പായം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളും സന്ദർശനം നടത്തി.