
ആറ്റിങ്ങൽ :യു.ഡി.എഫ്. സ്ഥാനാർത്ഥി അഡ്വ. അടൂർ പ്രകാശ് ആറ്റിങ്ങൽ നിയോജകമണ്ഡലത്തിൽ പര്യടനം നടത്തി. രാവിലെ പാലച്ചിറ നിന്നും വാഹനപര്യടനം ആരംഭിച്ചു. ദളവാപുരം, അകത്തുമുറി, താന്നിമൂട്, ചെറുന്നിയൂർ, തെറ്റിക്കുളം, വടശ്ശേരിക്കോണം, ഞെക്കാട്, ചേന്നൻകോട്, നീറുവിള, ഒറ്റൂർ, വലിയവിള, കവലയൂർ, കുളമുട്ടം, കണ്ണങ്കര വഴി മണമ്പൂരിൽ എത്തി വിശ്രമിച്ചു. ഉച്ച ഭക്ഷണത്തിന് ശേഷം വൈകുന്നേരം മൂന്നിന് ഗുരുനഗർ, തൊട്ടികല്ല്, ആലംകോട്, കൈരളി ജംഗ്ഷൻ, അവനവഞ്ചേരി ഗ്രാമത്തുംമുക്ക്, ടോൾ ജംഗ്ഷൻ, മാമം, ജി.എച്ച്.എസ്.ജംഗ്ഷൻ, തോട്ടവാരം, കുന്നുവാരം, കൊടുമൺ, കൊല്ലമ്പുഴ, മണനാക്ക്, അണയിൽ, വെളിവിളാകം, മാർക്കറ്റ് ജംഗ്ഷൻ, വക്കം മാർക്കറ്റ് ജംഗ്ഷൻ വഴി പണയിൽകടവിൽ പര്യടനം സമാപിച്ചു.