വേനൽ തോൽക്കും ഇവരുടെ കൃഷിക്ക് മുന്നിൽ…

തോന്നയ്ക്കൽ : തോന്നയ്ക്കൽ സായിഗ്രാമത്തിനുസമീപം കണ്ടുകൃഷി മോഹനവിലാസത്തിൽ ജയചന്ദ്രനും കുടുംബവുമാണ് കൊടുംവേനലിൽ മണ്ണിൽ പൊന്നുവിളയിക്കുന്നത്.

ചെമ്പകമംഗലം ക്ഷീരസംഘം സെക്രട്ടറിയാണ് ജയചന്ദ്രൻ. പാരമ്പര്യമായി പകർന്നുകിട്ടിയ കാർഷിക സംസ്കാരമാണ് ജയചന്ദ്രനെ മുന്നോട്ടു നയിക്കുന്നത്. കഴിഞ്ഞ എട്ടുവർഷമായി നെല്ലും പച്ചക്കറിയും പുല്ലുമായി കാർഷികരംഗത്ത് വലിയ ചുവടുവയ്പാണ് ഈ കുടുംബം നടത്തുന്നത്. ഭാര്യ ശ്യാംകുമാരിയും ഉദ്യോഗസ്ഥനായ മകൻ സച്ചിനും ബിരുദവിദ്യാർഥിയായ മകൾ നന്ദനയും നാട്ടുകാരനായ ഷമ്മിയെന്ന സഹായിയും ജയചന്ദ്രന്റെ കാർഷിക സ്വപ്നങ്ങൾക്ക് കരുത്തുപകർന്ന് ഒപ്പമുണ്ട്.

കണ്ടുകൃഷിപ്പാടത്തിലെ രണ്ടേക്കർ നിലത്തിലാണിപ്പോൾ വാഴയും പച്ചക്കറിയും കൃഷി ചെയ്തിരിക്കുന്നത്. നേന്ത്രവാഴത്തോട്ടത്തിൽ പയറും ചീരയും വെണ്ടയും ഇടവിളയായി നട്ട് സമ്മിശ്രകൃഷിയാണ് നടത്തിയത്. ആയിരം ചുവട് വാഴയും 10,000 ചുവട് പയറുമാണ് നട്ടത്. വാഴയുടെ ചുവട്ടിൽ ഈർപ്പവും തണലും കിട്ടാനായി ചീരവിത്തു പാകി. അരികുകളിൽ വെണ്ട നട്ടു. പച്ചക്കറിയിനങ്ങൾ ഇപ്പോൾ വിളവെടുത്തുതുടങ്ങി. ചാണകവും കോഴിവളവുമാണ് വളമായി നല്കിയത്. കീടനാശിനികൾ ഉപയോഗിച്ചിട്ടില്ല.

ദിവസം അൻപത് കിലോയിലധികം പയർ വിളവെടുക്കും. 10 കിലോ വെണ്ടയ്ക്കയും 10 കിലോ ചീരയും കിട്ടും.കാർഷിക ഉത്‌പന്നങ്ങൾക്ക് വിപണിയില്ലാത്തതാണ് കർഷകർ ഇപ്പോൾ നേരിടുന്ന പ്രധാന പ്രതിസന്ധിയെന്ന് ജയചന്ദ്രൻ പറയുന്നു. ഉത്‌പന്നങ്ങൾക്ക്‌ വിപണിയിൽ ന്യായമായവില കർഷകന് ലഭിക്കുന്നില്ല. ഹോർട്ടികോർപ്പിന് പച്ചക്കറി നല്കിയാൽ പണം ലഭിക്കാൻ കാലതാമസമുണ്ടാകുന്നത് കർഷകരെ വലയ്ക്കുന്നുണ്ട്. അതുനിമിത്തം പുറത്തെ വിപണിയിലെത്തിക്കാനാണ് എല്ലാവരും ശ്രമിക്കുക. കർഷകരുടെ കൂട്ടായ്മയുണ്ടാക്കി ഈ പ്രശ്നത്തിന് പരിഹാരം കാണാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ടെന്ന് ജയചന്ദ്രൻ പറയുന്നു.

കൃഷി നടത്തിയ പല വർഷങ്ങളിലും വൻ നഷ്ടമുണ്ടായിട്ടുണ്ട്. ഇപ്പോൾ 1.5 ലക്ഷം രൂപ മുടക്കിയാണ് പച്ചക്കറിക്കൃഷി നടത്തിയിട്ടുള്ളത്. നഷ്ടമുണ്ടായെങ്കിലും കൃഷി മുടക്കാറില്ല. ചിലവർഷങ്ങളിൽ നേട്ടവുമുണ്ടായിട്ടുണ്ട്. ‘ലാഭത്തിൽ കണ്ണുവെച്ചാൽ കൃഷിനടത്താൻ കഴിയില്ല. ലാഭത്തിനപ്പുറം കൃഷികൊണ്ടു ചെയ്യാൻ കഴിയുന്നൊരു സേവനം കൂടിയുണ്ടല്ലോ. അതുണ്ടായാൽ കൃഷിചെയ്യാൻ എല്ലാവരും മുമ്പോട്ടുവരുമെന്നാണ് ജയചന്ദ്രന്റെ പക്ഷം.

Student loans are the best thing to find a creditor for, as well as some of the most economical loans

These are a couple of techniques which will allow you to write an essay which will have readers interested https://www.affordable-papers.net/ in your composition.

out there there.