കേരളത്തിൽ എയർ ആംബുലൻസ് സർവീസ് വേണമെന്ന ആവശ്യം ശക്തം

കേരളത്തിൽ എയർ ആംബുലൻസ് സർവീസ് വേണമെന്ന ആവശ്യം ശക്തം. സോഷ്യൽ മീഡിയയിലാണ് ആവശ്യം ശക്തമായി ഉയരുന്നത്. എയർ ആംബുലൻസിലെ അഭാവത്തിൽ അഥവാ എയർ ആംബുലൻസ് വാടകയ്ക്കെടുക്കാൻ സാമ്പത്തികശേഷി ഇല്ലാത്തതിനാൽ 15 ദിവസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് എത്തിക്കുവാനുള്ള തീവ്ര ശ്രമം നടക്കുകയാണ്. 15 ദിവസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ടു പോകുന്ന ആംബുലൻസിന് വഴിയൊരുക്കണമെന്ന ആവശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ പങ്കുവെക്കുന്നതിനിടയിലാണ് എന്തുകൊണ്ട് എയർ ആംബുലൻസ് സർവീസ് നടത്തുന്നില്ല എന്ന് ചോദ്യങ്ങൾ ഉയരുന്നത്.

മംഗലപുരത്തു നിന്നും തിരുവനന്തപുരം വരെ എത്താൻ 15 മണിക്കൂർ യാത്ര ആവശ്യമാണ്.വെറും ഒരു മണിക്കൂർ കൊണ്ട് എത്താവുന്ന ദൂരം താണ്ടാൻ 15 മണിക്കൂർ എടുക്കുന്നത് ഒരിക്കലും സ്വീകാര്യമല്ല. മന്ത്രിമാർക്കും മറ്റും മാത്രമായി ഹെലികോപ്റ്റർ ഉപയോഗിക്കാനുള്ളതെല്ലെന്നും സമൂഹ മാധ്യമങ്ങൾ പറയുന്നു. മാത്രമല്ല ഒരു പിഞ്ചു കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ ഹെലികോപ്റ്റർ സേവനം ഉപയോഗിക്കാത്തത് തങ്ങളെ വേദനിപ്പിക്കുന്നതായും അഭിപ്രായങ്ങൾ ഉണ്ട്. ഇനിയും മണിക്കൂറുകൾ താണ്ടുന്ന ഈ റിസ്ക് ഒഴിവാക്കി കേരളത്തിൽ ഉടൻ എയർ ആംബുലൻസ് ആരംഭിക്കണം എന്ന് സോഷ്യൽ മീഡിയ ഒറ്റക്കെട്ടായി പറയുന്നു. നിലവിലുള്ള സ്വകാര്യ എയർ ആംബുലൻസുകൾ സാധാരണകാർക്ക് തീർത്തും അപ്രാപ്യമാണ്. എല്ലാക്കാലത്തും എല്ലാ കാര്യത്തിലും മാതൃകയായ കേരളം ഇവിടെയും മാതൃക സൃഷ്ടിക്കുണമെന്നും മണിക്കൂറുകളുടെ ഓട്ടം ഒഴിവാക്കി മിനിറ്റുകൾ കൊണ്ടു എത്തി ഓരോ ജീവനും രക്ഷിക്കാൻ എയർ ആംബുലൻസുകൾ സർവീസ് നടത്തണമെന്നാണ് ജനങ്ങൾ പറയുന്നത്.

എന്നാൽ എയർ ആംബുലൻസ് കുട്ടിയുടെ ശരീരത്തിൽ പ്രെഷർ വിദ്യാനം വരുത്താൻ സാഹചര്യമുള്ളതുകൊണ്ട് ആവും ഡോക്ടർമാർ ആ മാർഗം നിർദ്ദേശിക്കാത്തത് എന്നാണ് ചിലരുടെ അഭിപ്രായം. 15 ദിവസം മാത്രം പ്രായമുള്ള കുട്ടിക്ക് എയർ ആംബുലൻസ് സേവനം എത്രത്തോളം ഗുണമാകും എന്ന് വ്യക്തമല്ലെന്നും അതുകൊണ്ട് റോഡ് തന്നെയാണ് നല്ലതെന്നും അഭിപ്രായങ്ങൾ ഉണ്ട്.