സ്കൂൾ കുട്ടികൾക്ക് മദ്യവും നിരോധിത പുകയില ഉൽപ്പന്നങ്ങളും വിതരണം : ഒരാൾ അറസ്റ്റിൽ

തൊളിക്കോട് : വി. കെ കാണി സ്കൂളിലെ കുട്ടികൾക്ക് സഹിതം മദ്യവും നിരോധിത പുകയില ഉൽപ്പന്നങ്ങളും വിതരണം ചെയ്യുന്നെന്ന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനനത്തിൽ കൺട്രോൾ റൂം നെടുമങ്ങാട് റേഞ്ച് ഇൻസ്പെക്ടർ ടി.സജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പനയ്ക്കോട് സ്വദേശി കുഞ്ഞപ്പിയെ അറസ്റ്റു ചെയ്തു.

ഇയാളിൽനിന്നും 2.700 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം, മദ്യവിൽപനയിൽ കിട്ടിയ 460/- രൂപ എന്നിവ കണ്ടെടുത്തു. ഇയാൾക്ക് എതിരെ തൊളിക്കോട് പഞ്ചായത്ത് കമ്മിറ്റിയിൽ നിരവധി പരാതികൾ നിലവിൽ ഉള്ളതായും അബ്‌കാരി നിയമം 55(i) വകുപ്പ് പ്രകാരം Cr 27/219 നമ്പർ കേസ് ആയി രജിസ്റ്റർ ചെയ്തതായി എക്‌സൈസ് അറിയിച്ചു.