ആംബുലൻസ് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ എത്തി, കുരുന്ന് ജീവനായി എല്ലാവരും കൈകോർത്തു

മൂന്ന് ദിവസം മാത്രം പ്രായമുള്ള കുരുന്നിന്റെ ജീവൻ രക്ഷിക്കാൻ പെരുന്തൽമണ്ണയിൽ നിന്ന് വന്ന ആംബുലൻസ് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ (10:38pm) എത്തി. KL-02 BD 8296 ആംബുലൻസ് കടത്തിവിടാൻ എല്ലാവരും ഒറ്റക്കെട്ടായി കൈകോർത്തു. ഗതാഗത തടസ്സങ്ങൾ ഒഴിവാക്കി കുഞ്ഞു ജീവൻ രക്ഷിക്കാൻ എല്ലാവരും വളരെ ഉത്സാഹത്തിൽ ഒത്തുചേർന്നു. വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ഓരോ പ്രദേശത്ത് ഉള്ളവർ റോഡിന്റെ സ്ഥിതി ഗതികൾ അനുകൂലമാക്കി.

പെരിന്തൽമണ്ണ അൽ-ഷിഫാ ഹോസ്പിറ്റലിൽ നിന്നും ഹൃദയസംബന്ധമായ അസുഖം മൂലം അതീവ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ ആയിരുന്ന കുട്ടിയെ സർക്കാരിന്റെ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴിൽ പ്രവൃർത്തിക്കുന്ന RBSK “ഹൃദ്യം” പദ്ധതിയുടെ ഭാഗമായി അടിയന്തിര ശസ്ത്രകിയക്കു വേണ്ടി തിരുവനന്തപുരം ശ്രീ ചിത്തിര ഹോസ്പിറ്റലിലേക്ക് AKDF അസ്സോസിയേറ്റ് ചെയ്യുന്ന Life Save EMS ന്റെ KL02 BD 8296 എന്ന നമ്പറിൽ ഉള്ള ICU,NICU ആംബുലൻസിലാണ് ഇന്ന് ( 17/4/2019) വൈകീട്ട് 5:41pm മണിയോടെ പുറപ്പെട്ടത്.