അഞ്ചുതെങ്ങ് കായലിൽ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി.

അഞ്ചുതെങ്ങ് : അഞ്ചുതെങ്ങ് ഇറങ്ങുകടവ് കായലിൽ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് കാപാലീശ്വരം ഇറങ്ങുകടവു വാടയിൽ വീട്ടിൽ രാജൻ എന്ന് വിളിക്കുന്ന ധർമ്മരാജൻ (82)ന്റെ മൃതദേഹമാണെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ രണ്ടുദിവസമായി ഇദ്ദേഹത്തെ കാണാൻ ഇല്ലായിരുന്നു എന്ന് പ്രാദേശവാസികൾ പറയുന്നു. രാജൻ അവിവാഹിതൻ ആണ്. മൃതദേഹം പ്രാഥമിക നടപടികൾക്കായി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാജന്റെ ബന്ധുക്കളും ആശുപത്രിയിൽ എത്തിയതായി വിവരം.