അഞ്ചുതെങ്ങിൽ ബിജെപിക്ക് പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നതായി പരാതി.

അഞ്ചുതെങ്ങ് : അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ പുത്തൻനട അമ്മൻകോവിൽ പ്രദേശങ്ങളിൽ NDA സ്ഥാനാർതി ശോഭസുരേന്ദ്രന് വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് ബിജെപി പ്രവർത്തകർ പതിച്ച പോസ്റ്ററിന് മുകളിൽ കോൺഗ്രസ്‌ പോസ്റ്റർ പതിച്ചെന്ന് പരാതി.

പാർലമെന്റ് ഇലക്ഷനോട് അനുബന്ധിച്ച് മൂന്ന് മുന്നണികളും ശക്തമായ പ്രചാരണ പ്രവർത്തനങ്ങളാണ് അഞ്ചുതെങ്ങിൽ നടന്നുവരുന്നത്. പ്രദേശത്ത് സംഘടനാ ബലം കൂടുതലുള്ള മുന്നണികൾ ബിജെപിയുടെ പ്രവർത്തനങ്ങളെ ഭീഷണിയും കൈയൂക്കും കൊണ്ട് തടഞ്ഞു നിർത്തുവാൻ ശ്രമിക്കുന്നത് നിർഭാഗ്യകരമാണെന്നും, ഒരു ദേശീയ രാഷ്ട്രീയപാർട്ടിയെന്ന നിലയിൽ തങ്ങൾക്ക് അനുവദിച്ചിട്ടുള്ള പ്രവർത്തന സ്വാതന്ത്ര്യത്തെയാണ്‌ ഇത്തരം പ്രവർത്തികളിലൂടെ നിഷേധിക്കുവാൻ ശ്രമിക്കുന്നതെന്നും ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഉദയസിംഹൻ അഭിപ്രായപ്പെട്ടു.

ഇത് ചൂണ്ടികാട്ടി ഇലക്ഷൻ കമ്മീഷൻ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകുമെന്നും ഇത്തരം പ്രവർത്തനങ്ങളിൽ നിന്നും പിന്മാറുവാൻ നേതാക്കൾ തങ്ങളുടെ പ്രവർത്തകർക്ക് നിർദ്ദേശം നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.