പീഡാനുഭവ സ്മരണയില്‍ ഇന്ന് ദുഃഖ വെള്ളി

മനുഷ്യ സ്നേഹത്തിന്റെയും സഹനത്തിന്റെയും ഓർമ പുതുക്കി ക്രൈസ്തവ ദേവാലയങ്ങൾ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. മാനവരാശിയ്ക്ക് പുതുജീവിതമേകാൻ വേണ്ടി പീഡകൾ സഹിച്ച് കുരിശിലേറിയ യേശുവിന്റെ ഓർമ്മപുതുക്കലാണ് ദുഃഖവെള്ളി. ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം തന്നെ ഈശോയുടെ കുരിശുമരണവും ഉത്ഥാനവുമാണ്. കുറ്റമറ്റവനായിട്ടും കുരിശുമരണത്തിന് വിധിക്കപ്പെട്ട ഈശോയുടെ സ്മരണാർത്ഥം ആറ്റിങ്ങൽ നല്ലയിടയൻ പള്ളിയിൽ നിന്നുമാരംഭിച്ച കുരിശിന്റെ വഴിയിൽ മാമം സെന്റ് ജൂഡ് പള്ളിയിൽ അവസാനിച്ചു. ലോകനന്മയെ മുൻനിർത്തി നടന്ന കുരിശിന്റെ വഴിയിൽ നൂറിൽ പരം വിശ്വാസികൾ അഞ്ച് കി. മി ഓളമാണ് കുരിശുമായി നടന്നത്. പാളയം ആംഗ്ലിക്കൻ പള്ളി , എൽ എം എസ് പള്ളി, സെന്റ്. ജോസഫ് പള്ളി , സെന്റ് ജോർജ് പള്ളി തുടങ്ങിയ ക്രൈസ്തവ ദേവാലയങ്ങളിൽ ദുഖവെള്ളിയോടനുസ്മരിച്ച് പ്രത്യേക പ്രാർത്ഥനകളും മറ്റും നടന്നു.