അട്ടക്കുളത്തിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞില്ല

ആറ്റിങ്ങൽ : മാർച്ച്‌ 23ന് ആറ്റിങ്ങൽ ഗ്രാമം റോഡിൽ അട്ടക്കുളത്തിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം ഇതുവരെയും തിരിച്ചറിഞ്ഞില്ല. ഏകദേശം 40 വയസ്സ് പ്രായം വരുന്ന പുരുഷന്റെ മൃതദേഹമാണ് കുളക്കടവിൽ അടിഞ്ഞുകിടന്നത്. ആറ്റിങ്ങൽ പൊലീസ് അന്വേഷിച്ചു വരുകയാണ്. എന്നാൽ ഇതുവരെയും മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താനായില്ല. മൃതദേഹം ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണ്. മൂന്ന് ദിവസത്തിനകം ബന്ധുക്കളെ കണ്ടെത്താനായില്ലെങ്കിൽ ആശുപത്രിയിൽ തന്നെ മൃതദേഹം സംസ്കരിക്കുമെന്നാണ് വിവരം.