
ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ റോഡ് ഷോ ആവേശമായി. ഇന്ന് കാട്ടാക്കട മണ്ഡലത്തിലെ പേയാട്ടുനിന്ന് റോഡ് ഷോ തുടങ്ങി. അരുവിക്കര, നെടുമങ്ങാട്, വാമനപുരം, ചിറയിൻകീഴ്, വർക്കല എന്നിവിടങ്ങളിലൂടെയെത്തി റോഡ് ഷോ ആറ്റിങ്ങലിൽ സമാപിച്ചു. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.