വനിതകൾക്ക് നടത്തിയ സൗജന്യ തൊഴിലധിഷ്ഠിത കോഴ്സ് സമാപിച്ചു

ആറ്റിങ്ങൽ: കേന്ദ്ര ഗവൺമെന്റിന്റെ സി.ഡി.ടി.പി പദ്ധതി പ്രകാരം എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൽ യൂണിയനും ഗവൺമെന്റ് പോളിടെക്നിക് കോളേജും സംയുക്തമായി എല്ലാ വിഭാഗം വനിതകൾക്കും സൗജന്യമായി നടത്തിയ തൊഴിലധിഷ്ഠിത കോഴ്സായ ഫാബ്രിക് പെയിന്റിംഗ് ആൻഡ് ഇന്ത്യൻ ഫോക്ക് ആർട്സിന്റെ സമാപന സമ്മേളനം യൂണിയൻ പ്രസിഡന്റ് എസ്.ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു.സി.ഡി.ടി.പി കൺസൾട്ടന്റ് കെ.കൃഷ്ണനുണ്ണി അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി എം.അജയൻ,​സി.ഡി.ടി.പി ജൂനിയർ കൺസൾട്ടന്റ് പി.ഗോപകുമാർ,​ ട്രയിനിംഗ് ഇൻസ്ട്രക്ടർ ബിന്ദുമനോജ്,​ യൂണിയൻ വനിതാ സംഘം കമ്മിറ്റി അംഗങ്ങളായ ബേബി സഹ‌‌ൃദയൻ,​ ഉഷ,​ പ്രശോഭാ ഷാജി,​ വിജി എന്നിവർ സംസാരിച്ചു.