ആറ്റിങ്ങലിൽ 74.04 ശതമാനം പോളിംഗ് – 10 ലക്ഷത്തോളം പേർ വോട്ട് ചെയ്തു

ആറ്റിങ്ങൽ : ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിൽ 74.04 ശതമാനം പോളിംഗ് രേഖപ്പെടുത്തിയെന്നാണ് ഒടുവിൽ കിട്ടിയ വിവരം. 1346641 വോട്ടർമാർ ഉള്ള മണ്ഡലത്തിൽ 997094 പേരാണ് വോട്ട് ചെയ്തത്. കനത്ത പോളിംഗാണ്‌ ആറ്റിങ്ങൽ മണ്ഡലം ഇക്കുറി കാഴ്ച വെച്ചിട്ടുള്ളത്. 2014ൽ 68.77ശതമാനം പോളിംഗാണു ആറ്റിങ്ങൽ മണ്ഡലത്തിൽ നടന്നത്.