ആറ്റിങ്ങലിൽ 4 മണിവരെ 61.84 ശതമാനം പോളിംഗ് : 832837 പേർ വോട്ട് ചെയ്തു

ആറ്റിങ്ങൽ : ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിൽ പോളിംഗ് നല്ല രീതിയിൽ പുരോഗമിക്കുന്നു. രാവിലെ 7 മണിക്ക് തുടങ്ങിയ പോളിംഗ് വൈകുന്നേരം 4 മണിവരെ ആയപ്പോൾ 61.84 % പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ആറ്റിങ്ങൽ മണ്ഡലത്തിൽ മൊത്തം 1346641 വോട്ടർമാരാണുള്ളത്. അതിൽ 832837 പേർ വോട്ട് ചെയ്‌തെന്നാണ് കണക്ക്. ഇനി അവശേഷിക്കുന്ന മണിക്കൂറുകളിൽ വളരെ നല്ല പോളിംഗ് നടക്കുമെന്നാണ് റിപ്പോർട്ട്‌.