ആറ്റിങ്ങലിൽ 6മണി വരെ 71.8 ശതമാനം പോളിങ്, 9 അര ലക്ഷത്തിലധികം പേർ വോട്ട് രേഖപ്പെടുത്തി

ആറ്റിങ്ങൽ : 17ആമത് ലോക്സഭ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ 6 മണിവരെ 71.8% പോളിംഗ് നടന്നു. എന്നാൽ ക്യുവിൽ നിൽക്കുന്നവർക്ക് വോട്ട് ചെയ്യാമെന്ന് ഉത്തരവുണ്ട്. നിലവിൽ 966950 പേരാണ് വോട്ട് ചെയ്തത്. ആറ്റിങ്ങൽ മണ്ഡലത്തിൽ മൊത്തം 1346641 വോട്ടർമാരാണുള്ളത്. 2014ലെ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിൽ 68.77% പോളിംഗാണ് രേഖപ്പെടുത്തിയത്.