3 മണിക്കൂർ പിന്നിടുമ്പോൾ ആറ്റിങ്ങൽ മണ്ഡലത്തിൽ 13.15% പോളിംഗ് രേഖപ്പെടുത്തി

ആറ്റിങ്ങൽ : രാവിലെ 7 മണിക്ക് തുടങ്ങിയ വോട്ടിംഗ് ആദ്യ മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ 13.15% പോളിങ് രേഖപ്പെടുത്തി. 10 മണിവരെ 177108 പേരാണ് വോട്ട് ചെയ്തത്. മൊത്തം ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ 1346641 വോട്ടർമാരാണുള്ളത്. പലയിടത്തും വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായത് ജനങ്ങൾക്ക്‌ ബുദ്ധിമുട്ടായി.

ആറ്റിങ്ങൽ നിയോജകമണ്ഡലത്തിലെ ആലംകോട്, ആറ്റിങ്ങൽ, അവനവഞ്ചേരി, ഊരുപൊയ്ക എന്നിവിടങ്ങളിൽ വോട്ടിംഗ് യന്ത്രം തകരായതായും അത് പരിഹരിച്ച് വോട്ടിംഗ് പുരോഗമിക്കുന്നതായും റിപ്പോർട്ട്‌ ഉണ്ട്.