ആറ്റിങ്ങൽ സിവിൽ സ്റ്റേഷനിലെ ലിഫ്റ്റിൽ കുടുങ്ങിയ ജീവനക്കാരിയെ അഗ്നിശമനസേന രക്ഷപ്പെടുത്തി

ആറ്റിങ്ങൽ : ആറ്റിങ്ങൽ സിവിൽ സ്റ്റേഷനിലെ ലിഫ്റ്റിൽ കുടുങ്ങിയ ജീവനക്കാരിയെ അഗ്നിശമനസേന രക്ഷപ്പെടുത്തി. ഇന്ന് രാവിലെയാണ് സംഭവം. പ്രൊബേഷണറി ഓഫീസിലെ ജീവനക്കാരിയായ നുസൈഫയാണ് ലിഫ്റ്റിൽ കുടുങ്ങിയത്. വൈദ്യുതി ഇല്ലാത്തതിനെ തുടർന്ന് ലിഫ്റ്റിൽ അകപ്പെട്ട നുഫൈസ അബോധാവസ്ഥയിലായി. തുടർന്ന് ആറ്റിങ്ങൽ അഗ്നിശമന സേന സ്ഥലത്തെത്തി അഗ്‌നിശമന വകുപ്പിന്റെ കൈവശമുള്ള എമർജൻസി ലിഫ്റ്റ് കീ ഉപയോഗിച്ച് ലിഫ്റ്റ് തുറന്ന് നുഫൈസയെ രക്ഷപ്പെടുത്തുകയായിരുന്നു