ആറ്റിങ്ങലിലെ പ്രധാന നടപ്പാതയിൽ മരണക്കെണി…കമ്പിപ്പാര കുത്തിക്കയറാതെ സ്വയം ശ്രദ്ധിക്കുക

ആറ്റിങ്ങൽ : ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് എതിർവശമുള്ള നടപ്പാതയിൽ കൂർത്ത മുനയുള്ള കമ്പികൾ അലക്ഷ്യമായി നിൽക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. അശ്രദ്ധമായി ഇതുവഴി നടന്നുപോകുന്നവർക്ക് മരണമൊരുക്കാൻ ഇത് തന്നെ ധാരാളം. ദിനവും ആയിരക്കണക്കിന് കാൽ നടയാത്രക്കാരാണ് ഇതുവഴി കടന്നുപോകുന്നത്. കൊച്ചു കുട്ടികളും, സ്ത്രീകളും, മുതിർന്നവരുമെല്ലാം ഇതുവഴി നടന്നുപോകുന്നുണ്ട്. കണ്ണ് കാണാത്തവരും കാലിനും കൈയ്ക്കും സ്വാധീനമില്ലാത്തവരും ഇതുവഴി നടന്നു പോകുന്നുണ്ട്. നിസാരമായ ഒരു കല്ലിൽ തട്ടി കാലൊന്ന് ഇടറിയാൽ നേരെ ചെന്ന് പതിക്കുന്നത് കൂർത്ത മുനയുള്ള കമ്പിയിലായിരിക്കും. കൊച്ചു കുട്ടികൾ ഓടിയും ചാടിയും ഇതുവഴി പോകാറുണ്ട്. വലിയ അപകടമാണ് ഇവിടെ പതിയിരിക്കുന്നത്. ഇത് പൊതുജനങ്ങൾക്കുള്ള മുന്നറിയിപ്പാണ്. സ്വയം സുരക്ഷ ഉറപ്പാക്കുക. മാത്രമല്ല അതുവഴി നടന്നു പോകുമ്പോൾ കണ്ണ് കാണാത്തവരോ സുഖമില്ലാത്തവരോ കൊച്ചു കുട്ടികളോ കടന്നു പോകുമ്പോൾ ഒന്ന് ശ്രദ്ധിക്കുക. ഒരു ജീവനും പൊലിയാതിരിക്കട്ടെ…