എൻ.ഡി.എ സ്ഥാനാർഥി ശോഭ സുരേന്ദ്രനെതിരെ 40കേസ്

ആറ്റിങ്ങൽ: ശബരിമല ആചാര സംക്ഷണത്തിനായി പോരാടിയ ആറ്റിങ്ങൽ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനെ പേരിൽ വീണ്ടും കേസെടുത്ത് പിണറായി സർക്കാർ. 27 കേസുകൾ കൂടി ശബരിമല സമരം നടത്തിയതിന് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ദിവസം ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. കേസിന്റെ വിവരം പോലും പോലീസ് അറിയിച്ചിരുന്നില്ലത്രെ. ഏപ്രിൽ രണ്ടിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ ശബരിമല ആചാര സംരക്ഷണ സമരവുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലായി 13 കേസുകളാണ് ഉണ്ടായിരുന്നത്. അതിനെല്ലാം ജാമ്യമെടുത്തതിന് പിന്നാലെയാണ് 27 കേസുകൾ കൂടി രജിസ്റ്റർ ചെയ്തതെന്നാണ് ആക്ഷേപം. ഇതോടെ 40കേസുകളാണ് ശബരിമല ആചാര സംരക്ഷണത് സമരത്തിന് ശോഭാ സുരേന്ദ്രന്റെ പേരിൽ ഉള്ളത് .

ആഭ്യന്തര വകുപ്പിനെ ഉപയോഗിച്ച് ആക്രമിക്കുന്നു: ശോഭാ സുരേന്ദ്രൻ

ആഭ്യന്തര വകുപ്പിനെ ഉപയോഗിച്ച് കള്ളക്കേസ്സുകൾ ചുമത്തി തന്നെ ആക്രമിക്കുന്നുവെന്ന് ആറ്റിങ്ങൽ എൻ ഡി എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ.
നാൽപ്പതിലേറെ കേസ്സുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് തനിക്കെതിരെ ചുമത്തിയിരിക്കുന്നത്. വിജയിക്കുമെന്ന സ്ഥിതി വന്നപ്പോൾ അത് തടയാൻ മുഖ്യമന്ത്രിയും സി പി എമ്മും നടത്തുന്ന ഗൂഢാലോചനയാണിത്. കേസ്സുകൾ ചുമത്തി തന്നെ മണ്ഡലത്തിലെ പ്രചരണത്തിൽ നിന്നും മാറ്റി നിർത്താനാണ് ശ്രമം. ആചാര സംരക്ഷണത്തിന് വേണ്ടി പോരാടിയതിനാണ് ഇത്രയും കേസ്സുകൾ തനിക്കു മേൽ ചുമത്തപ്പെട്ടത്. വിശ്വാസ സംരക്ഷണം തകർത്തതിൽ ഒന്നാം പ്രതി സി പി എമ്മും രണ്ടാം പ്രതി കോൺഗ്രസ്സുമാണ്. നിയമസഭയിലടക്കം മൗനം പാലിച്ച കോൺഗ്രസുകാർ ചാനലുകളിലെ എ സി മുറിയിലെ ചർച്ചകളിൽ മാത്രമാണ് വിശ്വാസികൾക്കൊപ്പം നിന്നത്. കേസെടുത്ത് പേടിപ്പിച്ചെന്നു വച്ച് തല കുനിക്കില്ലെന്നും ശക്തമായി നേരിടുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.