ആറ്റിങ്ങലിൽ 21 സ്ഥാനാർഥികൾ

ആറ്റിങ്ങൽ : സൂഷ്മപരിശോധനയിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ രണ്ട് പത്രികൾ തള്ളി. ആറ്റിങ്ങലിൽ അവശേഷിക്കുന്നത് 21 സ്ഥാനാർത്ഥികൾ. ഇടതുമുന്നണിയുടെയും ബി.ജെ.പി.യുടെയും ഡമ്മി സ്ഥാനാർത്ഥികളുടെയും ഒരു സ്വതന്ത്രന്റെയും പത്രികകളാണ് ജില്ലയിലെ മണ്ഡലങ്ങളിൽ തള്ളിയത്. എട്ടുവരെ പിൻവലിക്കാൻ അവസരമുണ്ട്. അവശേഷിക്കുന്ന സ്ഥാനാർത്ഥികൾ :

ദേശീയ, സംസ്ഥാന പാർട്ടികൾ എ.സമ്പത്ത് (സി.പി.എം),അടൂർ പ്രകാശ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്),ശോഭന കെ.കെ (ശോഭാ സുരേന്ദ്രൻ) (ബി.ജെ.പി), വിപിൻ ലാൽ.എൽ.എ(ബി.എസ്.പി).

മറ്റു രജിസ്റ്റേർഡ് പാർട്ടികൾ അജ്മൽ ഇസ്മയിൽ (എസ്.ഡി.പി.ഐ),മാഹീൻ തേവരുപാറ (പി.ഡി.പി), ഷൈലജ ടി. (ഡി.എച്ച്.ആർ.എം).

സ്വതന്ത്ര സ്ഥാനാർത്ഥികൾ അജിത് കുമാർ ജി.ടി, അനിത, ബദറുദീൻ.എ, ദേവദത്തൻ, ഗോവിന്ദൻനമ്പൂതിരി, മനോജ്.എം, മോഹനൻ, പ്രകാശ്,പ്രകാശ്.എസ്, പി.രാംസാഗർ, സതീഷ് കുമാർ, സുനിൽസോമൻ, സുരേഷ് കുമാർ.പി, വിവേകാനന്ദൻ.