ബി.ജെ.പി. ആറ്റിങ്ങൽ മണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനം ചെയ്തു.

ആറ്റിങ്ങൽ : ആറ്റിങ്ങൽ പാർലമെന്റ്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബി.ജെപി ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി ഓഫീസ് ദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ പാർലമെന്റ് ഇലക്ഷൻ കമ്മിറ്റി കൺവീനർ ചെമ്പഴന്തിഉദയൻ ബി ജെ പി ദക്ഷിണമേഖലാ ഉപാദ്ധ്യക്ഷൻ ഡോ: തോട്ടയ്ക്കാടു ശശി എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് മണമ്പൂർ ദിലീപ്, വൈസ് പ്രസിഡന്റ് ശിവൻപിള്ള, ജനറൽ സെക്രട്ടറിമാരായ ഒറ്റൂർ മോഹനദാസ്, ചെമ്പകശ്ശേരി ബിനു, ഇലകമൺ സതീശൻ, ജില്ലാ വൈസ് പ്രസിഡന്റ് ജനകകുമാരി , രാധാമണി ,ഷക്കീല ,ഗീത, അജിത് പ്രസാദ്, രാമൻകുട്ടി നായർ എന്നിവർ പങ്കെടുത്തു.