ടിക്കറ്റ് കൊടുത്ത് നിന്ന ബസ് കണ്ടക്ടർ സീറ്റിൽ ഇരുന്നു, ഒടുവിൽ മരണം !

വെഞ്ഞാറമൂട് : കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടർ ജോലിക്കിടെ മരിച്ചു . കിളിമാനൂര്‍ ഡിപ്പോയിലെ കണ്ടക്ടറായ വെഞ്ഞാറമൂട് തേമ്പാംമൂട് സ്വദേശി ഷംനാദ്(42)ആണ് മരിച്ചത്. കിളിമാനൂരിൽ നിന്നും കല്ലമ്പലത്തേക്ക് പോകുകയായിരുന്ന ബസ്സില്‍ യാത്രാ മദ്ധ്യേ ടിക്കറ്റ് കൊടുത്ത് കൊണ്ട് നിൽക്കവേ ഷംനാദ് സീറ്റില്‍ വന്നിരിക്കുകയായിരുന്നു. തുടർന്ന് അടുത്തിരുന്ന യാത്രക്കാരന്‍ വിളിച്ചപ്പോള്‍ അബോദാവസ്ഥയിലെന്ന് കണ്ടത്തുകയായിരുന്നു. ഉടൻ ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും തുടർന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.