കാൻസർ രോഗം വില്ലനായി: നിർധന കുടുംബം തുടർ ചികിത്സയ്ക്ക് കാരുണ്യം തേടുന്നു.

വിതുര : വിതുര സ്വദേശി 75കാരനായ സുകുമാരനാണ് ഈ ദുരവസ്ഥ. തൊണ്ടയിൽ കാൻസർ ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുകുമാരന്റെ തുടർ ചികിത്സ അനിശ്ചിതത്വത്തിലാണ്. സുകുമാരനും ഭാര്യ തങ്കവും ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീട്ടിലാണ് അന്തി ഉറങ്ങുന്നത്. തങ്കം തൊഴിലുറപ്പിനു പോയും നാട്ടുകാരിൽ നിന്ന് കടം വാങ്ങിയുമാണ് സുകുമാരന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തിയിരുന്നത്. പഞ്ചായത്തിൽ നിന്നോ മറ്റേതെങ്കിലും തരത്തിലോ ഒരു സഹായവും ലഭിച്ചിട്ടില്ലെന്ന് ഇവർ പറയുന്നു. ചികിത്സാസഹായത്തിനുമപ്പുറം കാറ്റിലും മഴയിലും തകരാത്ത ഒരു വീട് എന്ന സ്വപ്നത്തിനായി കൂടിയാണ് ഈ കുടുംബം സുമനസുകളുടെ കാരുണ്യം തേടുന്നത്.

തങ്കം
A/c no: 809400057
Ifsc: IDIB000V27
Indian bank vithura