95ആം വയസ്സിൽ ചാങ്ങ ഗവ.എൽ.പി.എസ്‌

വെള്ളനാട്: ചാങ്ങ ഗവ.എൽ.പി.എസിന്റെ 95ാം വാർഷികാഘോഷം സിനിമ-സീരിയൽ താരം കിഷോർ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് മെമ്പർ എൽ.പി. മായാദേവി സമ്മാനദാനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി മുഖ്യാതിഥിയായി പങ്കെടുത്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വെള്ളനാട് ശ്രീകണ്ഠൻ സ്കൂൾമാഗസിനായ ദർപ്പണം, ഒന്നാംക്ലാസിലെ കുട്ടികളുടെ മാഗസിനായ ലോലിപോപ്പ്, സദ്ഗമയ ആൽബം എന്നിവ പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ജ്യോതിഷ്കുമാർ, വാർഡ്മെമ്പർ എം.വി. രഞ്ജിത്ത്, എ.ഇ.ഒ എം. രാജ്കുമാർ, ബി.പി.ഒ. കെ. സനൽകുമാർ, ഡി. മോഹനൻനായർ (ദേശിയ അധ്യാപക അവാർഡ് ജേതാവ്, റിട്ട.ഹെഡ്മാസ്റ്റർ), ഒ. ഷൈലജ, ഷാഫിവിക്രമൻ, പാർവതിചന്ദ്രൻ, ലാലിഅനിൽ, കുമാരി ശ്രീശങ്കരി, അദ്ധ്യാപിക എസ്. ബിന്ദു, സ്റ്റാഫ് സെക്രട്ടറി ഇ. ജോളി എന്നിവർ സംസാരിച്ചു.