ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അന്നശ്രീ പദ്ധതി മൂന്നാം വർഷത്തിലേയ്ക്ക്

ചിറയിൻകീഴ്:  ബ്ലോക്ക് പഞ്ചായത്ത് ചിറയിൻകീഴ് താലൂക്കാശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചയ്ക്ക് ഒരു നേരത്തെ വിശപ്പകറ്റുവാൻ നടപ്പിലാക്കുന്ന അന്നശ്രീ പദ്ധതി മൂന്നാം വർഷത്തിലേക്ക്. ആരാധനാലയങ്ങൾ, സർക്കാർ – അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, സ്കൂൾ, കോളേജ്, കുടുംബ ശ്രീ അയൽക്കൂട്ടങ്ങൾ രാഷ്ട്രീയ പാർട്ടികൾ, സന്നദ്ധ സംഘടനകൾ , തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, ക്ലബ്ബുകൾ, റസിഡൻസ് അസോസിയേഷനുകൾ, റോട്ടറി ക്ലബ്ബുകൾ വ്യക്തികൾ എന്നിവരുടെ സഹായത്താലാണ് പദ്ധതി ഇതുവരെ നടന്നു വരുന്നത്. 2017 ഏപ്രിൽ 2 മുതലാണ് അന്നശ്രീ പദ്ധതി ആരംഭിച്ചത്.
ഏപ്രിൽ 4 മുതൽ ഏപ്രിൽ 12 വരെ നെടുംങ്ങണ്ട വിടുതി ഉലകുടയ പെരുമാൾ തമ്പുരാൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് ഉച്ചഭക്ഷണം.  മൂന്നാം വർഷത്തേയ്ക്ക് കടന്ന ഭക്ഷണ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും അന്നശീ കോർഡിനേറ്ററുമായ അഞ്ചുതെങ്ങ് സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം എസ്.സിന്ധു, ചിറയിൻകീട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.വി.കനകദാസ് ,ആശുപത്രി സൂപ്രണ്ട് ഡോ.ശബ്ന, ക്ഷേത്രത്സവ ഭാരവാഹിയായ സുരേഷ് ബാബു,സജീവ്, ആർ.കെ.ബാബു തുടങ്ങിയവർ പങ്കെടുത്തു.