93ന്റെ ഓർമ്മകളിൽ അവർ ഒത്തുകൂടി

ചിറയിൻകീഴ്: ശാർക്കര എസ്.സി.വി.ബി.എച്ച്.എസ് – എസ്.എസ്.വി.ജി.എച്ച്.എസ് ലെ 93 ബാച്ചിന്റെ പൂർവ വിദ്യാർത്ഥി കുടുംബ സംഗമം ഡെപ്യൂട്ടി സ്പീക്കർ വി.ശശി ഉദ്ഘാടനം ചെയ്തു. ശാരദ വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിശിഷ്ടാതിഥികളെയും അദ്ധ്യാപകരെയും ആദരിച്ചു.അഡ്വ.വി.ജോയ് എം.എൽ.എ വിശിഷ്ടാതിഥിയായി. സിനിമാ സീരിയൽ താരം അനീഷ് രവി, പിന്നണി ഗായകൻ രാകേഷ് ബ്രഹ്മാനന്ദൻ, നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂൾസ് മാനേജർ സുഭാഷ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വോയ്സ് ഓഫ് ചിറയിൻകീഴ് അവതരിപ്പിച്ച ഗാനമേള, മജീഷ്യൻ ബിവിൽ ലാൽ ആന്റ് ടീം നയിച്ച മാജിക് മൊമെന്റ്സ്, പൂർവ വിദ്യാർത്ഥികളുടെ കലാപരിപാടികൾ എന്നിവ അരങ്ങേറി.