ചുള്ളിമാനൂരിൽ യുഡിഎഫ് – എൽഡിഎഫ് സംഘർഷം : ആനാട് ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആശുപത്രിയിൽ

ആനാട് : ആറ്റിങ്ങലിലെ ഐക്യജനാധിപത്യമുന്നണി സ്ഥാനാർത്ഥി അഡ്വക്കേറ്റ് അടൂർ പ്രകാശിനെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയൻ നടത്തിയ വാഹന പ്രചരണജാഥയെ ചുള്ളിമാനൂരിൽവെച്ച് തടസ്സപ്പെടുത്താൻ എൽഡിഎഫ് ശ്രമിച്ചെന്ന് ആരോപണം. തുടർന്ന് അത് ചോദ്യം ചെയ്ത

ആനാട് ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിജയരാജിനെ ജാതി
പറഞ്ഞ് അധിക്ഷേപിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തെന്ന് ആക്ഷേപം. മർദനമേറ്റ വിജയരാജ് ചികിത്സാർത്ഥം നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു.