ഇലക്ഷൻ പ്രചാരണത്തിന് മുഖ്യമന്ത്രിക്ക് മൈക്ക് ഉപയോഗിക്കാൻ പോലീസ് അനുമതിയില്ലായിരുന്നെന്ന വാർത്ത പച്ചക്കള്ളം –  വി. ശിവൻകുട്ടി

എൽഡിഎഫിന്റെ നേതൃത്വത്തിൽ കാട്ടാക്കട നടന്ന യോഗത്തിനു മൈക്ക് ഉപയോഗിക്കുന്നതിനു അനുമതിയില്ലയെന്ന മനോരമയുടെ വാർത്ത സത്യവിരുദ്ധമാണെന്ന് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി സെക്രട്ടറി വി. ശിവൻകുട്ടി പ്രസ്താവിച്ചു.

മൈക്ക് പ്രവർത്തിപ്പിക്കുന്നതിന് വേണ്ടി മാത്രമല്ല, തെരഞ്ഞെടുപ്പ് യോഗം നടത്താനുള്ള അനുമതിയും ഇലക്ഷൻ അധികാരികളിൽ നിന്നും വാങ്ങിയിരുന്നു.വാസ്തവം ഇതായിരിക്കെ ഇത്തരം കള്ള പ്രചാരണങ്ങൾ മനോരമ ആവർത്തിച്ചാവർത്തിച്ചു നടത്തിക്കൊണ്ടിരിക്കുകയാണെന്നും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി നിയമാനുസൃതം തെരെഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കുമ്പോൾ യോഗത്തെ അലങ്കോലപ്പെടുത്താൻ ശ്രമിക്കുന്നവരെ മഹത് വൽക്കരിക്കാനാണ് മനോരമ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയ്ക്ക് സുരക്ഷിതത്വവും മറ്റൊരു തടസ്സവുമില്ലാതെ കാര്യങ്ങൾ ക്രമീകരിക്കേണ്ട കാട്ടാക്കട സർക്കിൾ ഇൻസ്‌പെക്ടർ ബിജെപി സംഘപരിവാർ പ്രവർത്തകരെ പോലെയാണ് പ്രവർത്തിച്ചതെന്നുംvഇടത്പക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ എല്ലാം തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമമനുസരിച്ചാണ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതെന്നും എന്ന് വി ശിവൻകുട്ടി പറഞ്ഞു.