അടൂർ പ്രകാശിനെതിരെ കേന്ദ്ര ഇലക്ഷൻ കമ്മീഷന് പരാതി നൽകി

ഇലക്ഷൻ കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്ഥാനാർഥി പ്രതിയായ കേസുകളുടെ വിവരം പത്രങ്ങളിൽ പ്രസിദ്ധീകരിക്കണമെന്ന കമ്മീഷൻ തീരുമാനം ഇവിടെ ലംഘിക്കപ്പെട്ടിരിക്കുകയാണ്.

യൂ ഡി എഫ് സ്ഥാനാർഥി അടൂർ പ്രകാശിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് LDF ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം കമ്മിറ്റി സെക്രട്ടറി വി. ശിവൻകുട്ടി കേന്ദ്ര ഇലക്ഷൻ കമ്മീഷനും സംസ്ഥാന ഇലക്ടറൽ ഓഫീസർക്കും, ജില്ലാ വരണാധികാരിയ്ക്കും പരാതി നൽകി.

ഏഴു കേസുകളാണ് അടൂർ പ്രകാശിന് നാമ നിർദ്ദേശ പത്രിക നൽകിയപ്പോൾ നൽകിയത്.

IPC 354, IPC 354 A, 120 (0), കേരള പോലീസ് ആക്ട് , IPC 148, 149, 283 ഇത് കൂടാതെ 2 വിജിലൻസ് പരാതികളും നിലവിലുണ്ട്.

ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് വി. ശിവൻകുട്ടി പരാതി നൽകിയത്.