കോൺഗ്രസ് പ്രവർത്തർ മംഗലപുരം സ്റ്റേഷൻ ഉപരോധിച്ചു.

മംഗലപുരം : വേങ്ങോട് കോൺഗ്രസ് പ്രവർത്തകരെയും കുടംബാംഗങ്ങളെയും സിപിഎമ്മുകാർ വെട്ടിപ്പരുക്കേൽപിച്ചെന്ന് ആരോപിച്ച് സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തർ മംഗലപുരം സ്റ്റേഷൻ ഉപരോധിച്ചു.പ്രതികളെ പോലീസ് സംരക്ഷിക്കുകയാണെന്നും ആക്രമണം നടത്തിയ സംഘം വേങ്ങോട് ഭാഗത്ത് തന്നെയുണ്ടായിട്ടും പിടികൂടാൻ പോലീസ് തയാറാകുന്നില്ലെന്നും ആരോപിച്ചായിരുന്നു ഉപരോധം.ഇന്നലെ രാത്രി ഒൻപതരയോടെ നൂറോളം വരുന്ന പ്രവർത്തകർ കെപിസിസി അംഗം എംഎ ലത്തീഫ്,അജിത് കുമാർ,ചിറയിൻകീഴ് ബ്ളോക്ക് പഞ്ചായത്ത് അംഗം ഇളമ്പ ഉണ്ണികൃഷ്ണൻ,തോന്നയ്ക്കൽ റഷീദ്,ഗോപൻ  തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി ഒൻപതരയോടെയാണ് പ്രതിഷേധ മാർച്ചും സമരവും നടത്തിയത്.