ആറ്റിങ്ങലിൽ കെട്ടിട നിർമ്മാണ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു, സൂര്യാഘാതമല്ലെന്ന് ഡോക്ടർ

മേവർക്കൽ : കെട്ടിട നിർമാണ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. ആലംകോട് മേവർക്കൽ വഞ്ചിയൂർ കടവിള വാല്ല്യംകോണം പാട്ടത്തിൽ വീട്ടിൽ രാജേന്ദ്രൻ പിള്ള( 72) ആണ് മരിച്ചത്. ആറ്റിങ്ങൽ ഐടിഐയിൽ പണി ചെയ്തുകൊണ്ടിരിക്കെ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. പണി സ്ഥലത്ത് തളർന്നു വീണ രാജേന്ദ്രൻപിള്ളയെ കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ വലിയകുന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ: ഇന്ദിരയമ്മ. മക്കൾ: രാജീവ് ( ഗൾഫ്), രാധിക, രാജേഷ്( ഗൾഫ്). മരുമക്കൾ: സുമി, അജയകുമാർ, ശാലിനി. രാജേന്ദ്രൻപിളളയ്ക്ക് സൂര്യാതപമേറ്റെന്നാണ് കരുതിയിരുന്നത്. എന്നാൽ സൂര്യാതപമേറ്റതിന്റെ ലക്ഷണങ്ങളില്ലെന്നും  മരണകാരണം ഹൃദയാഘാതമാണെന്നുമാണ് പരിശോധനയിൽ നിന്നും വ്യക്തമായതെന്നും വലിയകുന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ജസ്റ്റിൻ ജോസ് പറഞ്ഞു.