ഡി.എ.ഡബ്ലിയു.എഫ് സംഘടിപ്പിച്ച ജില്ലാ വാഹന പ്രചരണ ജാഥയ്ക്ക് ചിറയിൻകീഴിൽ ഗംഭീര സ്വീകരണം

ചിറയിൻകീഴ്: ഏപ്രിൽ 23ന് നടക്കുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിനായി ഡിഫറൻ്റ് ലി ഏബിൾഡ് വെൽ ഫെയർ അസോസിയേഷൻ (ഡി.എ.ഡബ്ലിയു.എഫ്) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ വാഹന പ്രചരണ ജാഥയ്ക്ക് ചിറയിൻകീഴിൽ ഗംഭീര സ്വീകരണം നൽകി. ജാഥയെ വരവേൽക്കാൻ എൽ.ഡി.എഫ് പ്രവർത്തകർ ശാർക്കര ജംഗ് ഷനിൽ ആവേശഭരിതരായി നിൽക്കുകയായിരുന്നു. ജാഥ എത്തിച്ചേർന്നതോടെ ഡിഎഡബ്ല്യുഎഫ് പ്രവർത്തകർ കുടുംബസമേതവും നാട്ടുകാരും എൽ.ഡി.എഫ് പ്രവർത്തകരും ശാർക്കര ജംഗ് ഷനിൽ തടിച്ചുകൂടി. ജാഥാ ക്യാപ് ടനെയും മാനേജറെയും അംഗങ്ങളെ ഷാളുകളും പൊന്നാടകളും അണിയിച്ചുകൊണ്ട് സ്വീകരിച്ചു. ജാഥാ ക്യാപ് ടൻ അജി അമ്പാടി, മാനേജർ മലയം ഗോപാലൻ എന്നിവരാണ് ജാഥ നയിച്ചത്. ജാഥാ അംഗങ്ങളായ എം വി ജയാഡാളി, കെ വാസുദേവൻ, ആർ ശിവൻകുട്ടി, എം സെൽവരാജൻ, സി.പി.ഐ എം ശാർക്കര ലോക്കൽ സെക്രട്ടറി ജി വ്യാസൻ തുടങ്ങിയവർ സംസാരിച്ചു. ജാഥാ ക്യാപ് ടൻ അജി അമ്പാടി സ്വീകരണങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് സംസാരിച്ചു.