ഉയർത്തെഴുന്നേൽപ്പിന്റെ സ്മരണയുണർത്തി ഇന്ന് ഈസ്റ്റർ

തിരുവനന്തപുരം: ഉയിർപ്പിന്റെയും പ്രത്യാശയുടെയും സന്ദേശവുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവർക്ക് ഇന്ന് ഈസ്റ്റർ ആഘോഷം. അർധരാത്രി മുതൽ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു. ലോകത്തിന്റെ പാപങ്ങൾ ചുമലിലേറ്റി കുരിശിൽ തറയ്ക്കപ്പെട്ട യേശുദേവൻ മൂന്നാം നാൾ ഉയർത്തെഴുന്നേറ്റത്തിന്റെ സ്മരണയ്ക്കായാണ് വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുന്നത്.

ക്രൈസ്തവ വിശ്വാസത്തിന്റെ അടിത്തറയാണ് ക്രിസ്തുവിന്റെ ഉയർപ്പ്. കേരളത്തിലെ വിവിധ ദേവാലയങ്ങളിൽ ഈസ്റ്ററിനോടനുബഡിച്ച തിരുകർമ്മങ്ങൾ നടന്നു. തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് സൂസപാക്യം പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി