രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും- വോട്ടെടുപ്പ് വ്യാഴാഴ്ച

97 ലോക്സഭാ മണ്ഡലങ്ങളിലെ രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. തമിഴ്നാട്ടിലെ 39ഉം പുതുച്ചേരിയിലെ ഒന്നും കർണ്ണാടകത്തിലെ പതിനാലും സീറ്റുകള്‍. ഉത്തർപ്രദേശിൽ എട്ടു സീറ്റുകളും മഹാരാഷ്ട്രയിൽ 10 സീറ്റുകളിലുമാണ‌് രണ്ടാം ഘട്ടത്തിൽ വിധിയെഴുതുന്നത‌്.

ബീഹാറിലും അസമിലും ഒഡീഷയിലും അഞ്ചു വീതവും പശ്ചിമബംഗാളിൽ മൂന്നിടത്തും പ്രചാരണം ഇന്ന് അവസാനിക്കും. ആദ്യ ഘട്ടത്തിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ പലയിടത്തും കേടായത് വിവാദത്തിനിടയാക്കിയിരുന്നു. തമിഴ്നാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 18 നിയമസഭാ മണ്ഡലങ്ങളിലേയും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.