രണ്ടാംഘട്ട തെരഞ്ഞെടുപ്പ് : 95 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചു.

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ ഇന്ന്‌ 95 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ എട്ട്‌ മുതലാണ് വോട്ടെടുപ്പ് .പോളിങ്‌ സ്‌റ്റേഷനുകൾക്ക്‌ മുന്നിൽ നീണ്ട നിരയാണുള്ളത്‌.

നിരവധി റെയ്​ഡുകളുടെയും തമിഴ്​നാട്ടിലെ വോട്ടിന്​ പണം ആരോപണത്തിൻെറയും പശ്​ചാത്തലത്തിലാണ്​ വോ​ട്ടെടുപ്പ്​ നടക്കുന്നത്​. 11 സം​സ്​​ഥാ​ന​ങ്ങ​ളി​ലും ഒരു കേന്ദ്രഭരണപ്രദേശത്തുമാണ്​ പോളിങ്​ ഉള്ളത്​.തമിഴ്​നാട്​ (38), ക​ർ​ണാ​ട​ക​യി​ൽ 14 സീ​റ്റി​ലും ഉ​ത്ത​ർ​പ്ര​ദേ​ശ്​ (എ​ട്ട്), മ​ഹാ​രാ​ഷ്​​ട്ര (10), അ​സം (അ​ഞ്ച്), ബി​ഹാ​ർ (അ​ഞ്ച്), ഒ​ഡി​ഷ (അ​ഞ്ച്), പ​ശ്ചി​മ​ബം​ഗാ​ൾ (മൂ​ന്ന്), ഛത്തി​സ്​​ഗ​ഢ്​​ (മൂ​ന്ന്​), ജ​മ്മു-​ക​ശ്​​മീ​ർ (ര​ണ്ട്), മ​ണി​പ്പൂ​ർ, പു​തു​ച്ചേ​രി സം​സ്​​ഥാ​ന​ങ്ങ​ളി​ൽ ഒ​ന്നു​വീ​തം സീ​റ്റു​ക​ളി​ലു​മാ​ണ്​ ഇന്ന്​ വോട്ടെടു​പ്പ്​ ന​ട​ക്കു​ന്ന​ത്.

ത​മി​ഴ്​​നാ​ട്ടി​ലെ ആകെയുള്ള 38 ലോക്​സഭാ സീ​റ്റി​ലും 18 നി​യ​മ​സ​ഭ സീ​റ്റി​ലും തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കുന്നുണ്ട്​. നാല്​ കേന്ദ്ര മന്ത്രിമാരും മുൻ പ്രധാനമന്ത്രി എച്ച്​ ഡി ദേവഗൗഡയും ജനവിധി തേടുന്നത്​ ഇന്നാണ്​. സിപിഐ എമ്മിന്റെ സു വെങ്കിടേശൻ, കനിമൊഴി, ദയാനിധി മാരന്‍, പ്രകാശ് രാജ്, ഹേമാ മാലിനി, എ. ​രാ​ജ, കാ​ർ​ത്തി ചി​ദം​ബ​രം അ​ട​ക്കം പ്രമുഖർ ഇന്ന്‌ ജനവിധി തേടുന്നു.