ആറ്റിങ്ങലിൽ പോളിങ് ബൂത്തിലേക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്തു

ആറ്റിങ്ങൽ : ആറ്റിങ്ങൽ നിയോജകമണ്ഡലത്തിലെയും ചിറയിൻകീഴ് നിയോജകമണ്ഡലത്തിലേയും പോളിങ് ബൂത്തിലേക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്തു. ഇന്ന് ആറ്റിങ്ങൽ ഗവ ബോയ്സ് എച്ച്.എസ്‌. എസിലാണ് വിതരണം നടന്നത്. മൊത്തം 402 ബൂത്തിലേക്കുള്ള ഉപകരണങ്ങൾ ആണ് വിതരണം ചെയ്തത്. അതിൽ ചിറയിൻകീഴ് നിയോജകമണ്ഡലത്തിന് 198ഉം ആറ്റിങ്ങൽ നിയോജകമണ്ഡലത്തിന് 204 ബൂത്തുകളുമാണ് ഉള്ളത്. വോടിംഗ് മെഷീനും മറ്റു പോളിംഗ് മെറ്റീരിയൽസും എല്ലാം 20 കൗണ്ടറുകളിലായി സെറ്റ് ചെയ്ത് വെച്ചിട്ടുണ്ട്.

അതാത് കൌണ്ടറുകളിൽ നിന്ന് വിതരണം ചെയ്തു. ഓരോരുത്തരും ഉപകരണങ്ങൾ ഏറ്റുവാങ്ങി അവരവർക്ക് നിശ്ചയിച്ചിട്ടുള്ള ബൂത്തുകളിലേക്ക് നിശ്ചയിച്ചിട്ടുള്ള ബസ്സുകളിൽ റൂട്ട് ഓഫിസർ, പോലീസ് എന്നിവരുടെ അകമ്പടിയോടെയാണ് പോയത്.

നാളെ വോട്ടെടുപ്പ് കഴിഞ്ഞതിനു ശേഷം നിശ്ചയിച്ചിട്ടുള്ള ബസ്സിൽ പോളിംഗ് ബൂത്തിൽ നിന്നു വോട്ടിങ് ഉപകരണങ്ങളും മറ്റും നേരെ ബോയ്സ് സ്കൂളിൽ എത്തിക്കും.ഇന്ന് 5 മണിക്ക് മുൻപ് തന്നെ ഉദ്യോഗസ്ഥർ അവരവർക്ക് നിശ്ചയിച്ചിട്ടുള്ള ബൂത്തുകളിൽ എത്തി എന്ന് മേലുദ്യോഗസ്ഥർ ഉറപ്പ് വരുത്തും.