കാട്ടാനയുടെ ആക്രമണത്തിൽ വൃദ്ധൻ മരിച്ചു.

വിതുര: കാട്ടാനയുടെ ആക്രമണത്തിൽ വൃദ്ധൻ മരിച്ചു. വിതുര കല്ലാർ മൊട്ടമൂട് ആദിവാസി സെറ്റിൽമെൻ്റിൽ മല്ലൻകാണി(67) ആണ് മരിച്ചത്. വിറകുകളും പരമ്പരാഗതമായ രീതിയിൽ മീൻ പിടിക്കുന്നതിന് ഉപയോഗിക്കുന്ന ആയത്തെങ്ങിൻ്റെ ഈർക്കിലും ശേഖരിക്കുവാൻ പതിവായ് വനത്തിലേക്ക് പോകാറുള്ളയാളായിരുന്നു മല്ലൻകാണി. ഇതേആവശ്യവുമായി പോയ ഇയാൾ മൂന്ന് ദിവസമായിട്ടും തിരിച്ചെത്തിയിരുന്നില്ല. ഇതേത്തുടർന്ന് കോളനി നിവാസികൾ നടത്തിയ തിരച്ചിലിലാണ് ഏലപ്പാറ വനത്തിനുള്ളിൽ കാട്ടാനയുടെ ആക്രമണത്തിൽ മല്ലൻ കാണി മരിച്ചു കിടക്കുന്നത് ബുധനാഴ്ച രാവിലെയോടെ കണ്ടത്.

ഭാര്യ: ചെല്ലമ്മ. മക്കൾ: വിജയകുമാർ, രാമൻ.