വർക്കലയിൽ ഉത്സവത്തിന് കൊണ്ടുവന്ന ആന പാപ്പാനെ കുത്തിക്കൊന്നു

വർക്കല: വര്‍ക്കലയില്‍  പാപ്പാനെ ആന കുത്തിക്കൊന്നു. രണ്ടാം പാപ്പാന്‍ കരിയിപ്ര സ്വദേശി ബൈജുവാണ് മരിച്ചത്. ഇടവ ചിറയില്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. എഴുന്നള്ളിപ്പ് കഴിഞ്ഞ് ഒഴിഞ്ഞ പറമ്പില്‍ തളച്ച ആന ഇന്ന് വൈകുന്നേരം 5.30ഓടെ ഇടയുകയായിരുന്നു. ഒന്നാം പാപ്പാന്‍ സതീഷിനുംപരുക്കേറ്റു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വീഡിയോ :

Breaking newsവർക്കലയിൽ ഉത്സവത്തിന് കൊണ്ടുവന്ന ആന പാപ്പാനെ കുത്തിക്കൊന്നു..https://attingalvartha.com/2019/04/elephant-killed-man-at-varkala/

ആറ്റിങ്ങൽ വാർത്ത – Attingal Vartha ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶುಕ್ರವಾರ, ಏಪ್ರಿಲ್ 12, 2019