യാചകര്‍ ക്രിമിനലുകളാണെന്ന സന്ദേശം വ്യാജം

ഉത്തരേന്ത്യയില്‍നിന്ന് കേരളത്തിലെത്തുന്ന യാചകര്‍ ക്രിമിനലുകളാണെന്ന തരത്തില്‍ കേരളാ പോലീസിന്‍റേതായി പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്. കഴിഞ്ഞ ഏതാനും ദിവസമായി സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ഇത്തരം സന്ദേശം പ്രചരിപ്പിക്കുന്നത്. കേരളാ പോലീസ് ഇത്തരമൊരു സന്ദേശം പുറപ്പെടുവിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്‌.