ജാമ്യത്തിലിറങ്ങി വീണ്ടും കഞ്ചാവ് വില്പന, ഒരാൾ അറസ്റ്റിൽ

വർക്കല: രണ്ടാഴ്ച മുമ്പ് കഞ്ചാവ് കേസിൽ പിടിയിലായി ജാമ്യത്തിലിറങ്ങി വീണ്ടും  വിൽപ്പനയിൽ ഏർപ്പെട്ട കുരയ്ക്കണ്ണി തിരുവമ്പാടി ഗുലാബ് മൻസിലിൽ ഷംസുദീൻ( 63) അറസ്റ്റിലായി. എസ്.എൻ.കോളജ് പരിസരത്ത് നിന്നു 100 പൊതി കഞ്ചാവുമായാണ് പിടികൂടിയത്.
ഇയാളുടെ വീട് കേന്ദ്രീകരിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപവും സ്ഥിരമായി കഞ്ചാവ് കച്ചവടമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇൻസ്‌പെക്ടർ ജി.ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ശ്യാംജി, ജയകുമാർ, എസ് സിപിഒമാരായ മുരളി, ജയമുരുകൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.