Search
Close this search box.

ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന: ബേക്കറിയിൽ നിന്നും പഴകിയ ഭക്ഷ്യ ഉൽപന്നങ്ങൾ പിടിച്ചെടുത്തു

eiY6D0S43336

വിളവൂർക്കൽ : പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കടകളിൽ ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന. വിളവൂർക്കൽ പൊറ്റയിൽ ജംക്‌ഷനിൽ അനുമതിയില്ലാതെ പ്രവർത്തിച്ചിരുന്ന ബേക്കറിയിൽ നിന്നും പഴകിയ ഭക്ഷ്യ ഉൽപന്നങ്ങൾ പിടിച്ചെടുത്തു. അധികൃതർ കട പൂട്ടിച്ചു.  വിളവൂർക്കൽ വിഴവൂരിൽ വാടകയ്ക്ക് താമസിക്കുന്ന മുരളീധരന്റെ വിളവൂർക്കൽ പഞ്ചായത്ത് ഓഫിസിന് സമീപമുള്ള ബേക്കറി ആണ് പൂട്ടിച്ചത്. കൂടാതെ ദുർഗന്ധം വമിക്കുന്ന അവസ്ഥയിൽ മാസങ്ങളിലായി സൂക്ഷിച്ചിരുന്ന മാലിന്യങ്ങൾ ഇവിടെ നിന്നും കണ്ടെത്തി. വിവിധ കടകളിൽ നിന്നും കേടായ ഭക്ഷ്യ വസ്തുക്കളും ജ്യൂസ്, സർബത്ത് അടക്കമുള്ള പാനീയങ്ങളിൽ ചേർക്കുന്ന രാസവസ്തുക്കളും പിടിച്ചെടുത്ത് നശിപ്പിച്ചു. ഉടമകൾക്കു നോട്ടിസ് നൽകി.പത്തോളം കടകളിൽ പരിശോധന നടത്തി.  ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.പി.വിനോദ്, സി.കെ.അരവിന്ദ്, ഗിരീഷ് കുമാർ, സിന്ധു കുമാരി എന്നിവരാണ് പരിശോധന നടത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!